കൊറോണ: ചൈനയില്‍ 80 ഇന്ത്യക്കാര്‍ ബാക്കി, 10 പേര്‍ക്ക് രോഗലക്ഷണം

ന്യൂഡല്‍ഹി ഫെബ്രവരി 8: ചൈനയിലെ വുഹാനില്‍ 80 ഇന്ത്യക്കാര്‍ ഇനിയും ബാക്കിയുണ്ടെന്നും ഇവരില്‍ പത്ത് പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ചൈനയില്‍ നിന്നെത്തിയ 150 ഓളം പേര്‍ക്ക് രോഗലക്ഷണം കണ്ടെത്തിയ സാഹചര്യത്തില്‍ രാജ്യസഭയില്‍ നടത്തിയ വിശദീകരണത്തില്‍ ആരോഗ്യമന്ത്രി ഡോ ഹര്‍ഷവര്‍ധനും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമാണ് വെള്ളിയാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് കേരളത്തിലാണ് ഇതുവരെ മൂന്നുപേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.

ചൈന വഴി ഇന്ത്യയിലേക്ക് വരുന്ന എല്ലാ വിദേശീയരുടെയും വിസകള്‍ ഇന്ത്യ റദ്ദാക്കിയതായി ജയ്ശങ്കര്‍ പറഞ്ഞു. വുഹാനില്‍ ഇപ്പോള്‍ 80 ഇന്ത്യക്കാര്‍ ബാക്കിയുണ്ട്. എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ കയറാന്‍ എത്തിയപ്പോള്‍ ഇവരില്‍ പത്ത് പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ചൈനീസ് അധികൃതര്‍ തടഞ്ഞുവച്ചു. ബാക്കി 70 പേര്‍ സ്വന്തം നിലയില്‍ അവിടെ തുടരാന്‍ തയ്യാറായതാണെന്ന് മന്ത്രി പറഞ്ഞു.

Share
അഭിപ്രായം എഴുതാം