സാമൂഹികമാധ്യമങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി ഫെബ്രുവരി 6: സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വ്യാജവാര്‍ത്തകളും സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള അശ്ശീലദൃശ്യ പ്രചാരണവും തടയാന്‍ നടപടിയെടുത്തെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്സഭയില്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

കുട്ടികളുടെ അശ്ശീലചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് വ്യാപകമായിട്ടുണ്ട്. ഇതുതടയാന്‍ നടപടിയെടുത്തതായും അദ്ദേഹം വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളെക്കുറിച്ച് പ്രത്യേക ചര്‍ച്ച നടത്തേണ്ടതുണ്ടെന്ന് സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു.

Share
അഭിപ്രായം എഴുതാം