ആദായ നികുതി വകുപ്പ് നടന്‍ വിജയ്‌യെ ചോദ്യം ചെയ്യുന്നത് തുടരുന്നു

ചെന്നൈ ഫെബ്രുവരി 6: ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെ കസ്റ്റഡിയിലെടുത്ത തമിഴ് സിനിമാതാരം വിജയ്‌യെ ചോദ്യം ചെയ്യുന്നത് തുടര്‍ച്ചയായ രണ്ടാം ദിവസവും തുടരുന്നു. ചെന്നൈയിലെ വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പ് 17 മണിക്കൂര്‍ പിന്നിട്ടു. ‘ബിഗില്‍’ സിനിമയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതി ന്റെ ഭാഗമായാണ് നടപടി. ബിഗിലില്‍ കൈപറ്റിയ പ്രതിഫലക്കണക്കുകളില്‍ സംശയമുണ്ടെന്ന് ആരോപിച്ചാണ് ബൂധനാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ നടനെ കസ്റ്റഡിയിലെടുത്തത്.

ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എജിഎസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ഓഫീസുകളില്‍ പുലര്‍ച്ചെ മുതല്‍ നടത്തിയ പരിശോധനയുടെ തുടര്‍ച്ചയായിരുന്നു നടപടി. ‘മാസ്റ്റര്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു വിജയ്. ചോദ്യം ചെയ്യല്‍ ആരംഭിച്ചതോടെ ചിത്രീകരണം നിര്‍ത്തിവച്ചു.

Share
അഭിപ്രായം എഴുതാം