കൊച്ചി ഫെബ്രുവരി 3: മരടില്‍ പൊളിച്ച ഫ്ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ നീക്കുന്നതില്‍ ഹരിത ട്രൈ ബ്യൂണല്‍ അതൃപ്തി അറിയിച്ചു. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് സംസ്ഥാന മേല്‍നോട്ട സമിതി ചെയര്‍മാന്‍ ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ള പറഞ്ഞു. അവശിഷ്ടങ്ങള്‍ നീക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന മലിന ജലം കായലിലേക്ക് ഒഴുക്കുന്നു. മാലിന്യങ്ങള്‍ നീക്കുന്നത് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി നല്‍കിയ സ്ഥലത്തേക്കല്ല. ഇക്കാര്യങ്ങള്‍ പരിശോധി ക്കാനായി റവന്യൂ വകുപ്പിനും പോലീസിനും ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശം നല്‍കി.
അവശിഷ്ടങ്ങള്‍ നീക്കുന്നതില്‍ അപാകതകളുണ്ടെന്ന് ഹരിത ട്രൈബ്യൂണല്‍ നേരത്തെയും വിമര്‍ശിച്ചിരുന്നു. ചട്ടപ്രകാരമാണ് അവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് ഉറപ്പ് വരുത്താന്‍ സിസിടിവികള്‍ സ്ഥാപിക്കണമെന്ന് ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ള കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു.