നിര്‍ഭയ കേസ്: വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി

ന്യൂഡല്‍ഹി ഫെബ്രുവരി 1: നിര്‍ഭയ കേസിലെ പ്രതി വിനയ് ശര്‍മ്മ സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തള്ളി. രാഷ്ട്രപതി ദയാഹര്‍ജിയില്‍ തീരുമാനമെടുത്തില്ലെന്ന കാരണത്താല്‍ ഇന്ന് നടത്താനിരുന്ന വധശിക്ഷ ഇന്നലെ ഡല്‍ഹി കോടതി സ്റ്റേ ചെയ്തിരുന്നു. മുകേഷ് കുമാര്‍ സിങ്, പവന്‍ ഗുപ്ത, വിനയ് കുമാര്‍ ശര്‍മ്മ, അക്ഷയ് കുമാര്‍ എന്നിവരാണ് പ്രതികള്‍.

മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി നേരത്തെ തള്ളിയിരുന്നു. തങ്ങള്‍ക്ക് മുന്നില്‍ ഇനിയും നിയമവഴികളുണ്ടെന്ന് കാട്ടിയാണ് പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ, അക്ഷയ് കുമാര്‍ എന്നിവര്‍ കോടതിയെ സമീപിച്ചത്.

Share
അഭിപ്രായം എഴുതാം