മഹാരാഷ്ട്ര ഭീമാ കൊറേഗാവ് കലാപകേസ് കേന്ദ്രം എന്‍ഐഎയ്ക്ക് വിട്ടു

മുംബൈ ജനുവരി 25: മഹാരാഷ്ട്രയിലെ ഭീമാ കൊറേഗാവ് കലാപകേസ് കേന്ദ്രം എന്‍ഐഎയ്ക്ക് വിട്ടു. സംസ്ഥാനത്തിന്റെ അനുവാദമില്ലാതെയുള്ള കേന്ദ്ര തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് പ്രതികരിച്ചു. കേസില്‍ ജയിലിലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതിനിടെയാണ് നീക്കം. ക്രമസമാധാന പാലനം സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്ന വിഷയമാണെന്ന് കേന്ദ്രം മറക്കരുതെന്നും എന്‍സിപി മന്ത്രി ജിതേന്ദ്ര അവദ് പറഞ്ഞു.

2017 ഡിസംബര്‍ 31ന് പൂനെയ്ക്ക് സമീപം ഭീമാ കൊറേഗാവിലുണ്ടായ ദളിത് മറാത്താ കലാപത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. തുടക്കത്തില്‍ ഹിന്ദു സംഘടനാ നേതാക്കളായ മിലിന്ദ് ഏക്ബൊടെ, സംഭാജി ബിഡെ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തതെങ്കിലും പിന്നീട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഒന്‍പത് മനുഷ്യാവകാശ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →