കോട്ടയം ജനുവരി 25: ബലാത്സംഗ കേസില്‍ വിടുതല്‍ ഹര്‍ജി നല്കി ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍. വിചാരണ കൂടാതെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഫ്രാങ്കോ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഫെബ്രുവരി 4ന് കോടതി വാദം കേള്‍ക്കും.
കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2016-16 കാലയളവില്‍ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്ന് കഴിഞ്ഞ വര്‍ഷം ജൂണ്‍ 27നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. കഴിഞ്ഞ ഏപ്രില്‍ 9ന് കുറ്റപത്രം സമര്‍പ്പിച്ചു. ബലാത്സംഗം, അന്യായമായി തടവില്‍ വയ്ക്കല്‍, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ ഉള്‍പ്പടെ ആറു വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്.