പൗരത്വ നിയമഭേദഗതിക്കെതിരെ എല്ലാ സംസ്ഥാനങ്ങളോടും പ്രമേയം പാസാക്കണമെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത ജനുവരി 20: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കുന്നതിന് മുൻപ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളും സൂക്ഷ്മമായി പഠിക്കണമെന്ന് മമത പറഞ്ഞു.

രാജ്യത്തിന്റെ ജനാധിപത്യം ഭീഷണിയിലാണെന്നും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും ചൂണ്ടിക്കാട്ടി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് മമതാ ബാനര്‍ജി നേരത്തെ കത്തയച്ചിരുന്നു. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പോരാടണമെന്നും മമത ആഹ്വാനം ചെയ്തിരുന്നു.

Share
അഭിപ്രായം എഴുതാം