ന്യൂഡല്‍ഹി ജനുവരി 20: ബിജെപി ദേശീയ അധ്യക്ഷനായി ജെപി നഡ്ഡയെ തെരഞ്ഞെടുത്തു. ഡല്‍ഹിയില്‍ പാര്‍ട്ടിയുടെ ദേശീയ ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് നഡ്ഡയെ ഏകകണ്ഠമായി തെരഞ്ഞെടുത്തത്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ നഡ്ഡ ചുമതലയേല്‍ക്കും. രാവിലെ 10ന് ആരംഭിച്ച നടപടികള്‍ക്കൊടുവിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായത്.
നഡ്ഡയ്ക്ക് വേണ്ടിയല്ലാതെ മറ്റാര്‍ക്കുവേണ്ടിയും പത്രിക സമര്‍പ്പിക്കപ്പെടാതിരുന്ന സാഹചര്യത്തില്‍ നഡ്ഡയെ തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കുകയായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, രാജ്നാഥ് സിങ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന അനുമോദന സമ്മേളനം നടക്കും. ഇതിന് ശേഷമാണ് നഡ്ഡ ചുമതലയേല്‍ക്കുക.