ജി-സാറ്റ് 30ന്റെ വിക്ഷേപണം വിജയകരം

ഫ്രഞ്ച് ഗയാന ജനുവരി 17: 2020ലെ ഐഎസ്ആര്‍ഒയുടെ ആദ്യ ദൗത്യം വിജയകരം. ഇന്ത്യയുടെ ആശയവിനിമയ ഉപഗ്രഹം ജി-സാറ്റ് 30 ഇന്ന് പുലര്‍ച്ചെ 02.35ന് ഫ്രഞ്ച് ഗയാനയില്‍ നിന്നു വിക്ഷേപിച്ചു. യൂറോപ്യന്‍ വിക്ഷേപണവാഹനമായ അരിയാന അഞ്ചാണ് ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ചത്.

2005 ഡിസംബറില്‍ വിക്ഷേപിച്ച ഇന്‍സാറ്റ്-4 എ ഉപഗ്രഹത്തിന് പകരമായാണ് ജി-സാറ്റ് 30 വിക്ഷേപിച്ചത്. ഡിടിഎച്ച്, ടെലിവിഷന്‍ ബ്രോഡ്കാസ്റ്റ് അപ്ലിങ്കിംഗ്, ഡിഎസ്എന്‍ജി, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് ജി-സാറ്റ് 30 മുതല്‍കൂട്ടാകും.

Share
അഭിപ്രായം എഴുതാം