ഒഡീഷയില്‍ ലോകമാന്യതിലക് എക്സ്പ്രസ് പാളം തെറ്റി: ഇരുപത് പേര്‍ക്ക് പരിക്ക്

ഭുവനേശ്വര്‍ ജനുവരി 16: ഒഡീഷയില്‍ ലോകമാന്യതിലകിന്റെ എട്ട് കോച്ചുകള്‍ പാളം തെറ്റി. ഒഡീഷയിലെ സലഗാവിലാണ് സംഭവം. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം നടന്നത്. ട്രാക്കിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന്റെ ഗാര്‍ഡ് വാനിന് ഇടിച്ചാണ് അപകടമുണ്ടായതെന്ന് ഈസ്റ്റ് കോസ്റ്റ് റെയില്‍വേ പിആര്‍ഒയെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തെ തുടര്‍ന്ന് ധന്‍ബാദ്-ഭുവനേശ്വര്‍ രാജ്യറാണി എക്സ്പ്രസ് അടക്കം അഞ്ച് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു.

Share
അഭിപ്രായം എഴുതാം