ഇറാഖില്‍ വ്യോമത്താവളത്തിന് നേരെ റോക്കറ്റ് ആക്രമണം

ബാഗ്ദാദ് ജനുവരി 15: ഇറാഖില്‍ വ്യോമത്താവളത്തിന് നേരെ റോക്കറ്റ് ആക്രമണം. ബാഗ്ദാദിന് വടക്കായി സ്ഥിതി ചെയ്യുന്ന യുഎസ് സൈനികര്‍ തമ്പടിച്ചിരിക്കുന്ന താജി വ്യോമത്താവളത്തിന് നേരെയാണ് ചൊവ്വാഴ്ച റോക്കറ്റ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഇറാഖ് സൈന്യം അറിയിച്ചു.

ഒരു റോക്കറ്റ് മാത്രമാണ് വ്യോമത്താവളത്തില്‍ പതിച്ചതെന്നാണ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

Share
അഭിപ്രായം എഴുതാം