കൊല്ലത്ത് ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി പ്രതിഷേധം

കൊല്ലം ജനുവരി 14: കൊല്ലത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എഐവൈഎഫ്, കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കൊല്ലത്ത് ആയൂരിലാണ് പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചത്. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് നീക്കം ചെയ്തു. പുനലൂര്‍ എസ്എന്‍ കോളേജിലും പത്തനാപുരം ഗാന്ധിഭവനിലും സംഘടിപ്പിച്ചിരിക്കുന്നപരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടയിലാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ ഗവര്‍ണര്‍ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഭരണഘടനെ വെല്ലുവിളിക്കുമ്പോള്‍ നിയമസഭ ഇടപെടുമെന്ന് സ്പീക്കറും വ്യക്തമാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →