കേരള വഖഫ് ബോര്‍ഡ് ചെയര്‍മാനായി ടികെ ഹംസയെ തെരഞ്ഞെടുത്തു

ടി കെ ഹംസ

കൊച്ചി ജനുവരി 13: മുന്‍മന്ത്രി ടികെ ഹംസയെ കേരള വഖഫ് ബോര്‍ഡ് ചെയര്‍മാനായി തെരഞ്ഞെടുത്തു. തിങ്കളാഴ്ച കൊച്ചിയിലെ വഖഫ് ബോര്‍ഡ് ആസ്ഥാനത്തായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. പിടിഎ റഹീം എംഎല്‍എയാണ് ഹംസയുടെ പേര് നിര്‍ദ്ദേശിച്ചത്. വഖഫ് ബോര്‍ഡ് അംഗങ്ങളായ പി ഉബൈദുല്ല എംഎല്‍എ, എംയി മായിന്‍, അഡ്വ സൈനുദ്ദീന്‍, അഡ്വ ഷറഫുദ്ദീന്‍, റസിയ ഇബ്രാഹിം, രഹ്ന എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായുള്ള ബോര്‍ഡിന്റെ കാലാവധി പൂര്‍ത്തിയായതോടെയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. അഞ്ച് വര്‍ഷമാണ് വഖഫ് ബോര്‍ഡിന്റെ കാലാവധി.

Share
അഭിപ്രായം എഴുതാം