ഓക്സിജന്‍ ഫാക്ടറിയില്‍ സ്ഫോടനം: 5 മരണം

വഡോദര ജനുവരി 11: ഗുജറാത്തിലെ വഡോദരയില്‍ ഓക്സിജന്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ 5 പേര്‍ മരിച്ചു. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ എണ്ണം ഇനിയും കൂടാന്‍ സാധ്യതയുണ്ട്. പലരുടെയും നില ഗുരുതരമാണ്.

പാദര താലൂക്കിലെ ഗവാസദ് ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന AIMS ഓക്സിജന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലാണ് അപകടം ഉണ്ടായത്. അപകടവിവരം അറിഞ്ഞയുടന്‍ സമീപ ഗ്രാമവാസികള്‍ എത്തി അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പോലീസിന്റെയും അഗ്നിശമനസേനാംഗങ്ങളുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നു. അപകട കാരണം കണ്ടെത്താനായിട്ടില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിവരുന്നു.

Share
അഭിപ്രായം എഴുതാം