നിര്‍ഭയ കേസിലെ രണ്ട് പ്രതികളുടെ തിരുത്തല്‍ ഹര്‍ജികള്‍ ജനുവരി 14ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി ജനുവരി 11: ഡല്‍ഹിയിലെ നിര്‍ഭയ കേസിലെ നാലുപ്രതികളില്‍ രണ്ടുപേര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജികള്‍ ജനുവരി 14ന് സുപ്രീംകോടതി പരിഗണിക്കും. കേസിലെ പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് എന്നിവരാണ് വധശിക്ഷയ്ക്കെതിരെ തിരുത്തല്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. അക്ഷയ് കുമാര്‍ സിങ്, പവന്‍ ഗുപ്ത എന്നിവരാണ് മറ്റു പ്രതികള്‍.

ജസ്റ്റിസുമാരായ എന്‍വി രമണ, അരുണ്‍ മിശ്ര, ആര്‍എഫ് നരിമാന്‍, ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക. പ്രതികള്‍ക്കുള്ള മരണ വാറന്റ്‌ ഡല്‍ഹി അഡീഷണല്‍ കോടതി ജനുവരി 7ന് പുറപ്പെടുവിച്ചിരുന്നു. ജനുവരി 22ന് രാവിലെ തീഹാര്‍ ജയിലില്‍ വധശിക്ഷ നടപ്പാക്കണമെന്നാണ് വാറന്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Share
അഭിപ്രായം എഴുതാം