മരട്: ഇന്നത്തെ സ്ഫോടനങ്ങള്‍ പൂര്‍ത്തിയായി

കൊച്ചി ജനുവരി 11: മരടില്‍ അനധികൃതമായി നിര്‍മ്മിച്ച നാല് ഫ്ളാറ്റുകളില്‍ രണ്ടെണ്ണം ഇന്നത്തെ സ്ഫോടനത്തില്‍ തകര്‍ത്തു. രാവിലെ 11.17 ന് എച്ച്ടുഒ ഫ്ളാറ്റും 11.44ന് ആല്‍ഫാ ടവറുകളും നിലംപൊത്തി. അരമണിക്കൂറിനുള്ളില്‍ രണ്ട് സ്ഫോടനങ്ങളും നടന്നു. അവശിഷ്ടങ്ങള്‍ കാര്യമായ തോതില്‍ കായലിലേക്ക് വീണിട്ടില്ലെന്നാണ് സ്ഫോടനത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ പറയുന്നത്. പൊടിപടലം മിനിറ്റുകള്‍ക്കുള്ളില്‍ നിയന്ത്രണവിധേയമായിട്ടുണ്ട്.

സമീപത്തുള്ള വീടുകള്‍ക്ക് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. കമ്പനി അവകാശപ്പെട്ടതുപോലെ തന്നെ വലിയ പ്രകമ്പനമുണ്ടായില്ല. കെട്ടിടങ്ങള്‍ തകര്‍ന്ന സ്ഥലത്തേക്ക് എട്ട് അഗ്നിശമന യൂണിറ്റുകള്‍ വെള്ളം തളിച്ചുകൊണ്ടിരിക്കുകയാണ്. തകര്‍ന്ന കെട്ടിടങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

Share
അഭിപ്രായം എഴുതാം