കൊച്ചി ജനുവരി 11: മരടില്‍ അനധികൃതമായി നിര്‍മ്മിച്ച രണ്ടാമത്തെ ഫ്ളാറ്റും തകര്‍ത്തു. 16 വീതം നിലകളുള്ള ഇരട്ട ടവറായ ആല്‍ഫ സെറീനും നിലംപൊത്തി. സെക്കന്‍റുകളുടെ വ്യത്യാസത്തിലാണ് ആല്‍ഫ സെറീന്റെ ടവറുകളും തകര്‍ത്തത്. 11.40 ഓടെ ആല്‍ഫ സെറീനിലെ ആദ്യ അലാറാം മുഴങ്ങി. 343 സ്ഫോടക വസ്തുക്കളാണ് ഇവിടെ ഉപയോഗിച്ചത്.
ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റാണ് ആദ്യം പൊളിച്ചുനീക്കിയത്. നിയന്ത്രിത സ്ഫോടനത്തില്‍ കൃത്യമായാണ് മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചത്. ഫ്ളാറ്റ് സമുച്ചയങ്ങള്‍ തകര്‍ന്നതോടെ പ്രദേശം മുഴുവന്‍ പൊടിപടലങ്ങള്‍ നിറഞ്ഞിരിക്കുകയാണ്.
ഫ്ളാറ്റുകള്‍ പൊളിക്കുന്നത് പൂര്‍ണ്ണമായതോടെ സമീപത്തുള്ള കെട്ടിടങ്ങള്‍ക്കും മറ്റും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ടോയെന്ന് വിദഗ്ദ്ധ സംഘം പരിശോധിക്കും. കെട്ടിടങ്ങളില്‍ ഏതെങ്കിലും രീതിയിലുള്ള വിള്ളലോ മറ്റോ ഉണ്ടായിട്ടുണ്ടോയെന്നാണ് പരിശോധന നടത്തുക.