സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ച് വിശദികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി ജനുവരി 9: ജീവനക്കാരുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ സംരക്ഷിപ്പെടാനായി പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപസംഗമം അസെന്‍ഡിന്റെ രണ്ടാം ലക്കത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി കുറഞ്ഞ സംഘര്‍ഷമില്ലാത്ത സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രളയത്തിന്ശേഷം നവകേരളം സൃഷ്ടിക്കാനുള്ള പദ്ധതികള്‍ക്കാണ് സംസ്ഥാനം ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് നിക്ഷേപം വര്‍ദ്ധിപ്പിക്കുന്ന നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശീയജലപാത ഈ വര്‍ഷം പൂര്‍ത്തിയാക്കും. ഇതോടെ കോവളത്ത് നിന്നും ബേക്കല്‍ വരെ ബോട്ടില്‍ സഞ്ചിക്കാനാകും. സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി പുരോഗമിക്കുകയാണ്. ഡിസംബറോടെ സംസ്ഥാനത്തെ എല്ലാ റോഡുകളും നവീകരിച്ച് നല്ലനിലയിലാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം