കര്‍ണാടക മന്ത്രിസഭാ വികസനം 10 ദിവസത്തിനുള്ളില്‍ സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ

ബിഎസ് യെദ്യൂരപ്പ

ബംഗളൂരു ജനുവരി 7: കര്‍ണാടക മന്ത്രിസഭാ വികസനം പത്ത് ദിവസത്തിനുള്ളില്‍ സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. ജനുവരി 16നോ 18നോ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗളൂരു സന്ദര്‍ശിക്കുന്നുണ്ട്. ഇതിനുമുന്‍പ് ഡല്‍ഹിയിലെത്തി ബിജെപി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തി മന്ത്രിസഭ വികസിപ്പിക്കുമെന്നാണ് സൂചന.

ബി ശ്രീരാമുലു ഉപമുഖ്യമന്ത്രി പദത്തിനായി സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതായി സൂചനയുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച 11 കൂറുമാറ്റക്കാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്ന് യെദ്യൂരപ്പ പശ്ചാത്തലത്തില്‍ ബിജെപിയുടെ ചില മുതിര്‍ന്ന നേതാക്കളുടെ സമ്മര്‍ദ്ദവും ശക്തമാണ്.

Share
അഭിപ്രായം എഴുതാം