നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനുള്ള തീയതി ഇന്ന് തീരുമാനിക്കും

കൊച്ചി ജനുവരി 7: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനുള്ള തീയതി പ്രത്യേക കോടതി ഇന്ന് തീരുമാനിക്കും. നടന്‍ ദിലീപ് അടക്കമുള്ള പ്രതികളെ ഇന്നലെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചിരുന്നു. ദിലീപ് അടക്കമുള്ള പന്ത്രണ്ടുപ്രതികള്‍ക്കുമെതിരെ കോടതി ഇന്നലെ കുറ്റം ചുമത്തി. പ്രതികള്‍ കുറ്റം നിഷേധിച്ച സാഹചര്യത്തില്‍ ഈ മാസം അവസാനം വിചാരണ തുടങ്ങാന്‍ കോടതി തീരുമാനിച്ചു. വിസ്തരിക്കാനുള്ള സാക്ഷികളുടെ പട്ടിക ഇന്ന് തീരുമാനിക്കും.

മുന്നൂറിലധികം വരുന്ന സാക്ഷിപട്ടികയാണ് പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറിയിരിക്കുന്നത്. ഒരോ പ്രതിയും ഹാജരാകേണ്ട തീയതി നിശ്ചയിച്ച് നോട്ടീസ് അയക്കും. പ്രതികളായ പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജേഷ്, പ്രദീപ്, സനല്‍കുമാര്‍, എന്നിവരാണ് നിലവില്‍ റിമാന്റിലുള്ളത്.

Share
അഭിപ്രായം എഴുതാം