ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തിന് ഇന്ന് സമാപനം

തിരുവനന്തപുരം ജനുവരി 3: ലോക കേരള സഭയുടെ രണ്ടാം സമ്മേളനം ഇന്ന് അവസാനിക്കും. സഭക്ക് നിയമപരിരക്ഷ നല്‍കുന്ന കരട് നിയമത്തിന്റെ ഭേദഗതികളും അംഗങ്ങളുടെ നിര്‍ദ്ദേശങ്ങളും ഇന്ന് ചര്‍ച്ച ചെയ്യും. സഭയിലെ ചര്‍ച്ചകള്‍ക്കും പ്രതിനിധികളുടെ നിര്‍ദ്ദേശങ്ങള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കും. സമ്മേളനം ഉച്ചയോടെ പൂര്‍ത്തിയാകും.

ലോക കേരള സഭ ആര്‍ഭാടവും ധൂര്‍ത്തുമാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. എന്നാല്‍ യുഡിഎഫ് ബഹിഷ്കരിച്ച ലോക കേരള സഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ലോക പ്രവാസികളുടെ ഏറ്റവും വലിയ വേദിയാണ് ലോക കേരള സഭയെന്നും രാഹുല്‍ കത്തില്‍ പറയുന്നു. കത്ത് ട്വീറ്റ് ചെയ്ത് മുഖ്യമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു.

Share
അഭിപ്രായം എഴുതാം