അപകടത്തിനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാം, കൂടുതല്‍ ശ്രദ്ധിക്കാം…; മാർച്ച് 4 ദേശീയ സുരക്ഷാ ദിനം

ഇന്ന് 04/03/23 ശനിയാഴ്ച ദേശീയ സുരക്ഷാ ദിനം. തൊഴിലിടങ്ങളിലും പൊതുഇടങ്ങളിലും വിവിധ മേഖലകളില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് ഈ ദിനം ലക്ഷ്യമിടുന്നത്. ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ഈ ദിനം ആചരിക്കുന്നത്.

കരുതലും ശ്രദ്ധയുമുണ്ടെങ്കില്‍ നിത്യേന സംഭവിക്കുന്ന അപകടങ്ങള്‍ ഒരുപരിധിവരെ ഒഴിവാക്കാന്‍ നമുക്ക് കഴിയും. ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും ബോധവല്‍ക്കരണപരിപാടികള്‍ സംഘടിപ്പിക്കുന്നു. സുരക്ഷ ഉറപ്പുവരുത്തുക, അപകടം ഒഴിവാക്കുക എന്നതാണ് ഈ വര്‍ഷത്തെ(2023) സുരക്ഷാദിനസന്ദേശം. ജോലിസ്ഥലത്ത്, ബഹുനിലക്കെട്ടിടങ്ങളില്‍, യാത്രകളില്‍ ഉണ്ടായേക്കാവുന്ന അപകടങ്ങളും അപകടസാധ്യതകളും തിരിച്ചറിയുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് സുരക്ഷ ഉറപ്പാക്കുകയാണ് സുരക്ഷാദിനം ലക്ഷ്യമിടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →