ബിനാമി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ ജേക്കബ് തോമസിനെതിരെ അന്വേഷണത്തിന് ഉത്തരവ്

ജേക്കബ് തോമസ്

തിരുവനന്തപുരം ജനുവരി 3: ജേക്കബ് തോമസിനെതിരെ ബിനാമി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്. സംസ്ഥാന സര്‍ക്കാരാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. കണ്ണൂര്‍ സ്വദേശി സത്യന്‍ നരവൂര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. പരാതിയില്‍ പ്രാഥമിക അന്വേഷണം നേരത്തെ തന്നെ ക്രൈംബ്രാഞ്ച് നടത്തിയിരുന്നു. തിരുവനന്തപുരം എസ്പിക്കാണ് അന്വേഷണ ചുമതല.

Share
അഭിപ്രായം എഴുതാം