ശ്രീനഗര്‍ ജനുവരി 1: ജമ്മു കാശ്മീരിലെ മൊബൈല്‍ ഫോണുകളില്‍ എസ്എംഎസ് സേവനം പുനരാരംഭിച്ചു. നാലര മാസത്തിന് ശേഷമാണ് ഡിസംബര്‍ 31ന് അര്‍ദ്ധരാത്രിയോടെ മൊബൈല്‍ ഫോണുകളില്‍ എസ്എംഎസ് സേവനം പുനസ്ഥാപിച്ചത്.
സര്‍ക്കാര്‍ ആശുപത്രികളിലെ ഇന്‍റര്‍നെറ്റ് സേവനങ്ങളും പുനസ്ഥാപിച്ചു. ആഗസ്റ്റ് നാലിനാണ് ജമ്മു കാശ്മീരിലുടനീളം ഇന്‍റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയ സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിയത്. ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. അന്താരാഷ്ട്ര തലത്തില്‍ നിന്നടക്കം ഇതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.