ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി തൃശ്ശൂര്‍ എംപി ടിഎന്‍ പ്രതാപന്‍

ആരിഫ് മുഹമ്മദ് ഖാന്‍, ടി എന്‍ പ്രതാപന്‍

തൃശ്ശൂര്‍ ഡിസംബര്‍ 30: ചരിത്ര കോണ്‍ഗ്രസ് വേദിയിലെ പ്രസംഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും തൃശ്ശൂര്‍ എംപിയുമായ ടിഎന്‍ പ്രതാപന്‍ ഗവര്‍ണര്‍മാരുടെ വിശുദ്ധിയെ നഷ്ടപ്പെടുത്തുന്നതാണ് കേരള ഗവര്‍ണറുടെ നടപടിയെന്നും പ്രതാപന്‍ പറഞ്ഞു. ഭരണഘടന പദവിയില്‍ ഇരിക്കുന്നയാള്‍ വിശ്വാസവും മര്യാദയും ലംഘിക്കരുത്. ഇക്കാര്യത്തില്‍ നടപടിക്കായി രാഷ്ട്രപതിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും പ്രതാപന്‍ വ്യക്തമാക്കി.

കേരള ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ വച്ച് ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുണ്ടായ വാക്കേറ്റവും തുടര്‍ന്ന് ഗവര്‍ണര്‍ നടത്തിയ ആരോപണവും സംബന്ധിച്ച് ഇടതുവലതു മുന്നണികള്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

Share
അഭിപ്രായം എഴുതാം