ശിവഗിരി തീര്‍ത്ഥാടനം ഇന്ന് ആരംഭിക്കും: ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

വര്‍ക്കല ഡിസംബര്‍ 30: ശിവഗിരി തീര്‍ത്ഥാടനം ഇന്ന് ആരംഭിക്കും. ഉപരാഷ്ട്രപതി വെങ്കയ നായിഡു ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യും. തീര്‍ത്ഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തീര്‍ത്ഥാടനം കണക്കിലെടുത്ത് ഇന്ന് മുതല്‍ ബുധനാഴ്ച വരെ കോട്ടയത്തിനും കൊച്ചുവേളിക്കുമിടയില്‍ ഒരോ പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസ് നടത്തും. ജനുവരി ഒന്നിന് തീര്‍ത്ഥാടനം അവസാനിക്കും.

പരിപാടിയില്‍ പങ്കെടുക്കാനായി ഉപരാഷ്ട്രപതി രാവിലെ തിരുവനന്തപുരത്തെത്തും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അധ്യക്ഷത വഹിക്കും. മറ്റ് രണ്ട് പരിപാടികളില്‍ കൂടി ഉപരാഷ്ട്രപതി ഇന്ന് പങ്കെടുക്കും.

Share
അഭിപ്രായം എഴുതാം