എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് എയര്‍ ഇന്ത്യ യൂണിയന്‍റെ കത്ത്

ന്യൂഡല്‍ഹി ഡിസംബര്‍ 21: എയല്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എയര്‍ ഇന്ത്യ യൂണിയന്റെ കത്ത്. സ്വകാര്യ കമ്പനിക്ക് ഓഹരികള്‍ വിറ്റഴിക്കുന്നതിന് പകരം എല്‍&ടി, ഐടിസി എന്നിവയുടെ മാതൃകയില്‍ എയര്‍ ഇന്ത്യയെ ബോര്‍ഡ് നിയന്ത്രിക്കുന്ന കമ്പനിയാക്കണമെന്നും കത്തില്‍ പറയുന്നു.

എയര്‍ ഇന്ത്യയ്ക്ക് കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രവര്‍ത്തനലാഭമുണ്ട്. എന്നാല്‍ 4000 കോടി രൂപയോളം വാര്‍ഷിക ചെലവുള്ളതിനാല്‍ ലോണുകള്‍ തിരിച്ചടയ്ക്കുന്നതിന് പ്രധാന വെല്ലുവിളിയായി. കടങ്ങള്‍ എഴുതിത്തള്ളുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്നും എയര്‍ ഇന്ത്യയെ നയിക്കാനായി പ്രൊഫഷണല്‍ മാനേജ്‌മെന്റ് സംവിധാനം നടപ്പാക്കണമെന്നും കത്തില്‍ യൂണിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

Share
അഭിപ്രായം എഴുതാം