പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിലും വിവിധയിടങ്ങളില്‍ പ്രതിഷേധം

തിരുവനന്തപുരം ഡിസംബര്‍ 19: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിലും പലയിടത്തായി ഇന്ന് പ്രതിഷേധങ്ങള്‍ നടന്നു. പാലാരിവട്ടം ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് നടന്ന എല്‍ഡിഎഫ് മാര്‍ച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഭേദഗതി നിയമം നടപ്പിലാക്കാനുള്ള അമിത് ഷായുടെ തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

പ്രതിഷേധത്തിന്‍റെ ഭാഗമായി കണ്ണൂരില്‍ റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് താനൂര്‍ നഗരസഭാ യോഗത്തില്‍ സംഘര്‍ഷമുണ്ടായി.

പൗരത്വ ഭേദഗതി നിയമം ഭരണഘടനാ തത്വങ്ങള്‍ക്ക് എതിരെന്നത് തെറ്റായ പ്രചാരണമാണെന്ന് ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ പറഞ്ഞു. 2007 മുതല്‍ താന്‍ ഒരു പാര്‍ട്ടിയിലും അംഗമല്ലെന്നും പാര്‍ലമെന്‍റ് ഒരു നിയമം പാസാക്കിയാല്‍ അതിനെ അനുകൂലിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം