പാമ്പുകടിയേറ്റ് ഷഹ്‌ല മരിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി ഡിസംബര്‍ 12: വയനാട്ടില്‍ സര്‍വ്വജന സ്കൂളില്‍ ക്ലാസ്മുറിയില്‍ വച്ച് അഞ്ചാംക്ലാസുകാരി ഷഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ കത്തിനെ തുടര്‍ന്നാണ് പൊതുതാല്‍പര്യ ഹര്‍ജിയായി കേസെടുത്തത്. സംഭവശേഷം സ്കൂളില്‍ അന്വേഷണം നടത്തിയ ജില്ലാ നിയമ സേവന അതോറിറ്റിയുടെ റിപ്പോര്‍ട്ടും കോടതി കണക്കിലെടുത്തു. വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ സ്കൂള്‍ അധികൃതരുടെയും ആശുപത്രി ഡോക്ടര്‍മാരുടെയും ഭാഗത്ത് വീഴ്ച പറ്റിയതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് കോടതി കേസെടുത്തിരിക്കുന്നത്.

നവംബര്‍ 20ന് വൈകിട്ട് 3.15നാണ് ഷഹ്‌ലയെ പാമ്പ് കടിച്ചത്. പാമ്പ് കടിച്ചെന്ന് പെണ്‍കുട്ടി അധ്യാപകരോട് പറഞ്ഞിട്ടും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വൈകിച്ചെന്ന് കണ്ടെത്തയിരുന്നു. തുടര്‍ന്ന് ഹെഡ് മാസ്റ്ററെയും പ്രിന്‍സിപ്പലിനെയും സസ്പെന്‍ഡ് ചെയ്തിരുന്നു. ആശുപത്രിയിലും ശരിയായ ചികിത്സ ലഭിച്ചിരുന്നില്ല.

Share
അഭിപ്രായം എഴുതാം