ഹൈദരാബാദ് ഏറ്റുമുട്ടല്‍: സുപ്രീംകോടതി ഇന്ന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി ഡിസംബര്‍ 12: ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലപാതകകേസില്‍ ഇന്ന് സുപ്രീംകോടതിയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും. വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കേണ്ട സംഭവമാണിതെന്ന് കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. കേസ് അന്വേഷിക്കാനായി വിരമിച്ച സുപ്രീംകോടതി ജഡ്ജിമാരുടെ പേരുകള്‍ നിര്‍ദ്ദേശിക്കാനും ചീഫ് ജസ്റ്റിസ് ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടിരുന്നു.

തെലങ്കാനയില്‍ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളെ പോലീസ് വെടിവച്ചു കൊന്നു. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും തുടര്‍ന്നുണ്ടായ വെടിവെട്പിലാണ് അവര്‍ കൊല്ലപ്പെട്ടതെന്നുമാണ് പോലീസിന്‍റെ വിശദീകരണം. സംഭവത്തില്‍ ചീഫ് ജസ്റ്റിസ് നേരത്തെ പരോക്ഷ വിമര്‍ശനം നടത്തിയിരുന്നു.

Share
അഭിപ്രായം എഴുതാം