പൗരത്വ ഭേദഗതി ബില്‍: മുസ്ലീംലീഗ് ഇന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും

ന്യൂഡല്‍ഹി ഡിസംബര്‍ 12: പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലീം ലീഗ് ഇന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. മുസ്ലീം ലീഗിന്റെ നാല് എംപിമാര്‍ കക്ഷികളായാണ് ഹര്‍ജി സമര്‍പ്പിക്കുന്നത്. പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, പിവി അബ്ദുള്‍ വഹാബ്, നവാസ് കാനി എന്നിവരാണ് ഹര്‍ജി സമര്‍പ്പിക്കാനൊരുങ്ങുന്നത്.

പൗരത്വ ഭേദഗതി പട്ടികയില്‍ നിന്ന് മതത്തിന്റെ പേരില്‍ മുസ്ലീം മതവിഭാഗങ്ങളെ ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിക്കുന്നത്. ഇരുസഭകളും പാസാക്കിയ ബില്ല് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

പൗരത്വ ഭേദഗതി ബില്‍ ലോക്സഭയും രാജ്യസഭയും പാസാക്കിയതിനെ തുടര്‍ന്ന് രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ നിയമമാകും. മുസ്ലീം ലീഗിന് പുറമെ മറ്റ് ചില കക്ഷികള്‍ കൂടി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുമെന്നാണ് സൂചന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →