മൊറട്ടോറിയം പദ്ധതി: അപേക്ഷ നല്‍കിയത് കൃഷി നശിച്ചവരില്‍ 5% പേര്‍ മാത്രം

കോഴിക്കോട് ഡിസംബര്‍ 4: സംസ്ഥാനത്തെ കര്‍ഷകരില്‍ ഈ വര്‍ഷം പ്രളയത്തില്‍ കൃഷി നശിച്ചവരില്‍ അഞ്ച് ശതമാനം പേര്‍ മാത്രമാണ് മൊറട്ടോറിയത്തിനായി അപേക്ഷ നല്‍കിയത്. മൊറട്ടോറിയം സ്കീമിന്റെ ഭാഗമായാല്‍ കാര്‍ഷിക വായ്പകളില്‍ പലിശയിളവുകള്‍ കിട്ടില്ലെന്നതാണ് കര്‍ഷകരെ പിന്തിരിപ്പിക്കുന്നത്. അപേക്ഷകരുടെ എണ്ണം കുറഞ്ഞതോടെ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന് കത്ത് നല്‍കി.

കാലവര്‍ഷക്കെടുതിയില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് ബാങ്ക് വായ്പകളില്‍ തിരിച്ചടവിനുള്ള സാവകാശം അഥവാ മൊറട്ടോറിയത്തിനായി അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി നവംബര്‍ 25ന് അവസാനിച്ചു. ദുരിതബാധിതരായ കര്‍ഷകരില്‍ അഞ്ച് ശതമാനത്തോളം കര്‍ഷകര്‍ മാത്രമാണ് അപേക്ഷ നല്‍കിയത്.

Share
അഭിപ്രായം എഴുതാം