ജെഎന്‍യു: സെമസ്റ്റര്‍ പരീക്ഷയില്‍ പങ്കെടുക്കാത്തവരെ പുറത്താക്കുമെന്ന് സര്‍ക്കുലര്‍

ന്യൂഡല്‍ഹി ഡിസംബര്‍ 4: ജെഎന്‍യുവില്‍ ഹോസ്റ്റര്‍ ഫീസ് വര്‍ദ്ധനക്കെതിരെ സമരം തുടരുന്ന വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി അധികൃതര്‍. 12ന് ആരംഭിക്കുന്ന സെമസ്റ്റര്‍ പരീക്ഷയില്‍ പങ്കെടുക്കാത്ത വിദ്യാര്‍ത്ഥികളെ പുറത്താക്കുമെന്ന് സര്‍ക്കുലര്‍. സര്‍വ്വകലാശാലയിലെ 14 സെന്‍ററുകളിലെ വിദ്യാര്‍ത്ഥികള്‍ പരീക്ഷ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് അധികൃതരുടെ സര്‍ക്കുലര്‍. സമരംഅവസാനിപ്പിച്ച് അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനും പരീക്ഷയുടെ ഭാഗമാകാനുമാണ് നിര്‍ദ്ദേശം.

പരീക്ഷ തീയതിയില്‍ മാറ്റം വരുത്തില്ലെന്നാണ് അധികൃതരുടെ നിലപാട്. വര്‍ദ്ധിപ്പിച്ച ഹോസ്റ്റല്‍ ഫീസില്‍ ഭാഗികമായി ഇളവ് നല്‍കിയെങ്കിലും പൂര്‍ണ്ണമായി പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.

Share
അഭിപ്രായം എഴുതാം