ഗോഡ്സെയെ പുകഴ്ത്തി പ്രജ്ഞാ സിങ്: പാര്‍ലമെന്ററി കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി

പ്രജ്ഞാ സിങ് ഠാക്കൂർ

ന്യൂഡല്‍ഹി നവംബര്‍ 28: രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയെ വീണ്ടും പുകഴ്ത്തി ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂറിനെ പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി കൂടിയാലോചന കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി. ബിജെപി വര്‍ക്കിങ്ങ് പ്രസിഡന്‍റ് ജെപി നഡ്ഡയാണ് ഇക്കാര്യം അറിയിച്ചത്.

ഗോഡ്സെ ദേശഭക്തനാണെന്നായിരുന്നു പ്രജ്ഞയുടെ വിവാദ പ്രസ്താവന. പ്രസ്താവനയില്‍ ബിജെപി അപലപിക്കുന്നു. ഇത്തരം പ്രസ്താവനകളെയോ ആശയങ്ങളെയോ ബിജെപി ഒരിക്കലും പിന്തുണക്കില്ല. സഭാ സമ്മേളനത്തില്‍ ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അവരെ പങ്കെടുപ്പിക്കില്ലെന്നും നഡ്ഡ പറഞ്ഞു.

പ്രജ്ഞാ സിങ്ങിന്റെ പ്രസ്താവനയ്ക്കതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി. പ്രതിഷേധം സഭക്ക് പുറത്തേക്കും വ്യാപിച്ചതോടെ ബിജെപി പ്രതിരോധത്തിലായി. ഇതോടെയാണ് പ്രജ്ഞയ്ക്കെതിരെ നടപടി സ്വീകരിച്ചത്.

Share
അഭിപ്രായം എഴുതാം