ഐഎസ്ആര്‍ഒയുടെ കാര്‍ട്ടോസാറ്റ്-3ന്റെ വിക്ഷേപണം വിജയകരം

ചെന്നൈ നവംബര്‍ 27: ഐഎസ്ആര്‍ഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹശ്രേണിയിലെ ഒമ്പതാമത്തെ കാര്‍ട്ടോസാറ്റ്-3ന്റെ വിക്ഷേപണം വിജകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് പിഎസ്എല്‍വി സി-47 റോക്കറ്റില്‍ രാവിലെ 9.28ന് ആയിരുന്നു വിക്ഷേപണം. 27 മിനിറ്റിനുള്ളില്‍ 14 ഉപഗ്രഹങ്ങളെയാണ് റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചത്.

അഞ്ച് വര്‍ഷമാണ് കാലാവധി. 1625 കിലോഗ്രാമാണ് കാര്‍ട്ടോസാറ്റ്-3ന്റെ ഭാരം. നഗരാസൂത്രണം, ഗ്രാമീണ അടിസ്ഥാനസൗകര്യ വികസനം, തീരദേശ ഭൂവിനിയോഗം, ഭൂവിസ്തൃതി, ദുരന്തനിവാരണം തുടങ്ങിയ മേഖലകളില്‍ മെച്ചപ്പെട്ട വിവര ശേഖരണമാണ് ഉപഗ്രഹത്തിന്റെ ദൗത്യങ്ങള്‍.

Share
അഭിപ്രായം എഴുതാം