മഹാരാഷ്ട്രയില്‍ വിശ്വാസവേട്ടെടുപ്പ് എപ്പോള്‍ നടത്തണമെന്നതില്‍ സുപ്രീംകോടതി ഉത്തരവ് ഇന്ന്

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം തെളിയിക്കാന്‍ എന്‍സിപി-ശിവസേന-കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുംബൈയില്‍ ഒത്തുചേര്‍ന്ന് പ്രതിജ്ഞയെടുക്കുന്നു

ന്യൂഡല്‍ഹി നവംബര്‍ 26: മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് എപ്പോള്‍ നടത്തണമെന്നതില്‍ സുപ്രീംകോടതി ഉത്തരവ് ഇന്ന്. വിശ്വാസവോട്ടെടുപ്പിനായി 14 ദിവസത്തെ സമയം വേണമെന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കോടതിയില്‍ ഉയര്‍ത്തിയ വാദം. പരസ്യമായി വോട്ടെടുപ്പ് നടത്തണം എന്ന ഉപാധി പ്രതിപക്ഷം മുന്നോട്ടുവെച്ചു. അതേസമയം നിയമസഭയില്‍ കൈകടത്താന്‍ കോടതിക്ക് അവകാശമില്ലെന്ന് ഫഡ്നാവിസിന് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി പറഞ്ഞു.

മഹാരാഷ്ട്രയില്‍ 162 എംഎല്‍എമാരെ അണിനിരത്തി ത്രികക്ഷി സഖ്യം ശക്തിപ്രകടനം നടത്തി. എന്‍സിപിയുടെ 51 എംഎല്‍എമാര്‍ എത്തി. 162 പേരുടെ പിന്തുണയുണ്ടെന്ന് കാണിച്ച് രാവിലെ രാജ്ഭവനിലെത്തിയതിന് പിന്നാലെയാണ് വൈകിട്ട് സ്വകാര്യ ഹോട്ടലില്‍ എംഎല്‍എമാരെ അണിനിരത്തിയത്. ശരദ് പവാര്‍, ഉദ്ധവ് താക്കറെ, സോണിയ ഗാന്ധി എന്നിവരുടെ നേതൃത്വത്തില്‍ പാര്‍ട്ടിയോട് വിശ്വസ്തനായിരിക്കുമെന്നും പ്രലോഭനങ്ങള്‍ക്ക് വഴങ്ങില്ലെന്നും ബിജെപിയെ പിന്തുണയ്ക്കില്ലെന്നുമായിരുന്നു സത്യപ്രതിജ്ഞ.

Share
അഭിപ്രായം എഴുതാം