വിശദമായ അന്വേഷണം നടത്തും: രവീന്ദ്രനാഥ് ഷെഹ്‌ലയുടെ വീട് സന്ദര്‍ശിച്ചു

രവീന്ദ്രനാഥ്, പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്‌ല ഷെറിൻ

വയനാട് നവംബര്‍ 23: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ സ്കൂളില്‍ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസുകാരി ഷെഹ്‌ല ഷെറിന്റെ വീട് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥും കൃഷിമന്ത്രി വിഎസ് സുനില്‍ കുമാറും സന്ദര്‍ശിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ ഇത് വരെ സ്വീകരിച്ച നടപടികള്‍ മന്ത്രി കുടുംബാംഗങ്ങളോട് വിശദീകരിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഇത്തരമൊരു അവസ്ഥ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും രവീന്ദ്രനാഥ് വ്യക്തമാക്കി. സര്‍വജന സ്കൂളിന് ഉടന്‍ രണ്ട് കോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വയനാട്ടിലെ എല്ലാ സ്കൂളുകളും ഉടന്‍ പരിശോധന നടത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചെന്നും മന്ത്രി പറഞ്ഞു. വയനാട്ടിലെത്തിയ മന്ത്രിക്കെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടായത്. എംഎസ്എഫ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും കരിങ്കൊടി കാണിച്ചു.

Share
അഭിപ്രായം എഴുതാം