അജിത് പവാറിന്റെ തീരുമാനം വ്യക്തിപരമാണെന്ന് ശരദ് പവാര്‍

ശരദ് പവാര്‍

ന്യൂഡല്‍ഹി നവംബര്‍ 23: അജിത് പവാറിന്റെ തീരുമാനം താന്‍ അറിഞ്ഞിട്ടില്ലെന്നും വ്യക്തിപരമായ തീരുമാനമാണെന്നും എന്‍സിപി നേതാവ് ശരദ് പവാര്‍. എന്‍സിപി തീരുമാനമല്ലെന്ന് മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേലും പ്രതികരിച്ചു. അജിത് പവാറിന് 22 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ശരദ് പവാറും അറിഞ്ഞാണ് തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോഴാണ്, അതിനെ നിഷേധിച്ച് ശരദ് പവാര്‍ രംഗത്തെത്തിയത്.

സര്‍ക്കാരിന് ചെറുകക്ഷികളുടെയടക്കം പിന്തുണയുണ്ടെന്ന് ബിജെപി അവകാശപ്പെട്ടു. എന്‍സിപി പിളര്‍ത്തിയിട്ടില്ലെന്നും പെട്ടെന്നുള്ള തീരുമാനമല്ലെന്നും ബിജെപി പറഞ്ഞു. അതേസമയം മഹാരാഷ്ട്രയില്‍ ജനവികാരം നടപ്പാക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.

വെള്ളിയാഴ്ച ശിവസേന-കോണ്‍ഗ്രസ്സ് -എന്‍സിപി എംഎല്‍എമാരുടെ യോഗത്തില്‍ ശരദ് പവാറിനൊപ്പം അജിത് പവാറും പങ്കെടുത്തിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തക്കുറിച്ചുള്ള തീരുമാനം അറിയിക്കുന്നതിനായി ശനിയാഴ്ച രാവിലെ പത്രസമ്മേളനം നടത്തുമെന്നും ശരദ് പവാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Share
അഭിപ്രായം എഴുതാം