വയനാട്ടിലെ സ്കൂളും പരിസരവും ഉടന്‍ വൃത്തിയാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്

വയനാട് നവംബര്‍ 22: പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസുകാരി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടിലെ സ്കൂളൂകള്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്റെയും ജില്ലാ കലക്ടറിന്റെയും കര്‍ശന നിര്‍ദ്ദേശം. വയനാട്ടിലെ എല്ലാ സ്കൂളുകളും പരിസരവും വൃത്തിയാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഉത്തരവിട്ടു. സ്കൂളുകളിലെ സുരക്ഷ പരിശോധിക്കാനായി പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

Share
അഭിപ്രായം എഴുതാം