കെഎസ്ആര്‍ടിസിയില്‍ ശമ്പള പ്രതിസന്ധി രൂക്ഷമായി തുടരുന്നു: പ്രതിഷേധ സമരവും ഫലം കണ്ടില്ല

തിരുവനന്തപുരം നവംബര്‍ 22: കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി രൂക്ഷമായി തുടരുന്നു. പ്രതിഷേധ സമരവും ഫലം കാണാത്തതിന്‍റെ നിരാശയിലാണ് ഭരണാനുകൂല തൊഴിലാളി സംഘടനകള്‍. ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ നാളെ വിദേശത്തേക്ക് പോകുന്നതിനാല്‍ പരിഹാര ചര്‍ച്ച നീണ്ടേക്കും. കഴിഞ്ഞ മാസം രണ്ട് ഗഡുക്കളായാണ് ശമ്പളം വിതരണം ചെയ്തത്. ഈ മാസം പകുതി ശമ്പളം മാത്രമാണ് നല്‍കിയത്. തമ്പാനൂര്‍ സ്റ്റാന്‍ഡില്‍ എഐടിയുസിയുടെ ആഭിമുഖ്യത്തിലുള്ള തൊഴിലാളി യൂണിയന്‍ നടത്തുന്ന നിരാഹാര സമരം 12 ദിവസം പിന്നിട്ടു.

മുഖ്യമന്ത്രിക്കൊപ്പം ഗതാഗതമന്ത്രി നാളെ വിദേശപര്യടനത്തിന് പോകുന്നതിനാല്‍ പ്രശ്നപരിഹാരത്തിനുള്ള ചര്‍ച്ച നീണ്ടുപോകാനാണ് സാധ്യത. ശമ്പള വിതരണം പൂര്‍ത്തിയാക്കാന്‍ ഇനി 37 കോടി രൂപ വേണം.

Share
അഭിപ്രായം എഴുതാം