ക്രിയാറ്റിഫ് നോവല്‍ അവാര്‍ഡ് മത്സരം

തൃശൂർ നവംബർ 19: ക്രിയാറ്റിഫ് നോവല്‍ അവാര്‍ഡ് മത്സരത്തിലേക്ക് രചനകള്‍ ക്ഷണിക്കുന്നു. കാഷ് പ്രൈസും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിക്കുന്ന നോവലുകള്‍ക്ക് യഥാക്രമം 20000, 15000, 10000 രൂപ ക്രമത്തില്‍ കാഷ് പ്രൈസ് നല്‍കും. രചനകള്‍ മുമ്പ് പ്രസിദ്ധീകരിച്ചതായിരിക്കരുത്. അവലംബ രചനകള്‍ ആകാം. വിവര്‍ത്തനങ്ങള്‍ പാടില്ല. കൂടാതെ ആദ്യത്തെ അഞ്ച് സ്ഥാനങ്ങള്‍ കിട്ടുന്ന നോവലുകള്‍ ക്രിയാറ്റിഫ് പബ്ലിഷേഴ്സ് പ്രസിദ്ധീകരിക്കും.

നിബന്ധനകള്‍

  • പ്രായപരിധി ഇല്ല.
  • രചനകള്‍ മലയാളഭാഷയിലായിരിക്കണം.
  • ഇതുവരെ പ്രസിദ്ധീകരിച്ചവയോ വിവര്‍ത്തനങ്ങളോ പാടില്ല. അവലംബ രചനകള്‍ ആകാം.
  • രചനയുടെ ഡി.ടി.പി ചെയ്ത മൂന്ന് കോപ്പികള്‍ സമര്‍പ്പിക്കണം. താഴെ കാണുന്ന വിലാസത്തില്‍ എത്തിക്കുകയോ പോസ്റ്റലായി അയയ്ക്കുകയോ ചെയ്യാവുന്നതാണ്.
  • സ്വന്തം രചനയെന്ന നോവലിസ്റ്റിന്റെ സാക്ഷ്യപത്രം കൂടെ അയയ്ക്കണം.
  • നോവല്‍ ലഭിക്കേണ്ട അവസാന തിയ്യതി: 2019 ഡിസംബര്‍‍ 31

ക്രിയാറ്റിഫ് പബ്ലിഷേഴ്സ്,
കോ – ഓപ്പറേറ്റീവ് റോഡ്, ചെമ്പുക്കാവ്, തൃശ്ശൂര്‍ – 680020
e-mail: kreatifpublishers@gmail.com

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8078939209


Share
അഭിപ്രായം എഴുതാം