ജെഎന്‍യു സമരം: പോലീസ് നടപടിക്കെതിരെ ജെഎന്‍യു അധ്യാപക സംഘടന

ന്യൂഡല്‍ഹി നവംബര്‍ 19: ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനയടക്കമുള്ള വിഷയങ്ങളില്‍ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിനെതിരെയുള്ള പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജെഎന്‍യു അധ്യാപക സംഘടന. വിസിയുടെ നിലപാടില്‍ മാറ്റം വേണമെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്‍റെ ആവശ്യം. വിദ്യാര്‍ത്ഥി യൂണിയന്‍ ഇന്ന് വാര്‍ത്താ സമ്മേളനം നടത്തുകയും തുടര്‍ സമരം പ്രഖ്യാപിക്കുകയും ചെയ്യും. ഡല്‍ഹി തുഗ്ലക്ക് റോഡ് ഉപരോധിച്ച് മണിക്കൂറുകളോളം സമരം ചെയ്ത വിദ്യാര്‍ത്ഥികളെ പോലീസ് ഇന്നലെ തല്ലി ഓടിച്ചിരുന്നു.

വഴിവിളക്ക് അണച്ച്ശേഷമായിരുന്നു പോലീസിന്‍റെ അതിക്രമം. അന്ധവിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി പേര്‍ക്ക് അതിക്രമത്തില്‍ പരിക്കേറ്റു. കേന്ദ്രസര്‍ക്കാര്‍ വിദ്യാര്‍ത്ഥി യൂണിയനെ ചര്‍ച്ചയ്ക്ക് വിളിച്ചശേഷമായിരുന്നു പോലീസിന്‍റെ അപ്രതീക്ഷിത നീക്കം.

Share
അഭിപ്രായം എഴുതാം