കൊച്ചി വിമാനത്താവള നവീകരണം ബുധനാഴ്ച ആരംഭിക്കും

എറണാകുളം നവംബര്‍ 18: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ റണ്‍വേ നവീകരണ ജോലികള്‍ ബുധനാഴ്ച ആരംഭിക്കും. 2020 മാര്‍ച്ച് 28 വരെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പകല്‍ സര്‍വ്വീസുകള്‍ ഉണ്ടാകില്ലെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെയാണ് റണ്‍വേയുടെ റീസര്‍ഫസിംഗ് ജോലികള്‍ നടക്കുക. ഒരു രാജ്യാന്തര സര്‍വ്വീസും അഞ്ച് ആഭ്യന്തര സര്‍വ്വീസുകളും റദ്ദാക്കി.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രതിദിനം 30,000 യാത്രക്കാരെയും 240 സര്‍വ്വീസുകളും കൊകാര്യം ചെയ്യുന്നുണ്ടെന്നാണ് കണക്ക്. 24 മണിക്കൂര്‍ പ്രവര്‍ത്തന സമയമെന്നത് ബുധനാഴ്ച മുതല്‍ 16 മണിക്കൂര്‍ ആയി ചുരുങ്ങുകയാണ്. രാവിലെയും വൈകിട്ടും തിരക്ക് പരിഗണിച്ച് ചെക്ക് ഇന്‍ സമയം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

വിമാനത്താവളത്തില്‍ 100 സുരക്ഷാ ഭടന്മാരെ കൂടി സിഐഎസ്എഫ് നിയോഗിച്ചിട്ടുണ്ട്. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 150 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.

Share
അഭിപ്രായം എഴുതാം