മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനത്തോട് യോജിപ്പെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

ന്യൂഡല്‍ഹി നവംബര്‍ 15: മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനോട് യോജിപ്പാണെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്. എല്ലാ പള്ളികളിലും സ്ത്രീകള്‍ക്കായുള്ള സൗകര്യമോ സുരക്ഷയോ ഇല്ലാത്തതാണ് ഇപ്പോള്‍ തടസ്സം. ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കുമെന്നും മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് അംഗം കമാല്‍ ഫറൂഖി പറഞ്ഞു.

ശബരിമല യുവതീപ്രവേശന കേസിനൊപ്പം മുസ്ലീം പള്ളികളിലെ സ്ത്രീപ്രവേശന കേസും സുപ്രീംകോടതിയുടെ വിശാലബഞ്ചിന് വിട്ട സാഹചര്യത്തിലാണ് നിയമബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്.

Share
അഭിപ്രായം എഴുതാം