അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ക്കുവേണ്ടി ഉപതെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്ത് യെദ്യൂരപ്പ

ബംഗളൂരു നവംബര്‍ 14: ഡിസംബര്‍ 5ന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ എംപിമാരോടും, നേതാക്കളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും ആഹ്വാനം ചെയ്ത് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു, ബിജെപി സംസ്ഥാന പ്രസിഡന്‍റ് നളിങ്ക് കുമാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ വ്യാഴാഴ്ച പാര്‍ട്ടി ആസ്ഥാനമായ ജഗനാഥ് ഭവനില്‍ വെച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് വീണ്ടും ബിജെപി ഭരണം വരാന്‍ കാരണമായത് അവര്‍ രാജി സമര്‍പ്പിച്ചത് മൂലമാണെന്ന് മുഖ്യമന്ത്രി അടിവരയിട്ടു പറഞ്ഞു. അതിനാല്‍ അഭിപ്രായ വ്യത്യാസമില്ലാതെ, വരുന്ന ഉപതെരഞ്ഞെടുപ്പില്‍ അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 15 സീറ്റില്‍ ബിജെപി വിജയിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 18നാണ്.

Share
അഭിപ്രായം എഴുതാം