മഹാരാഷ്ട്ര അനിശ്ചിത്വം: അഹമ്മദ് പട്ടേല്‍, ഖാര്‍ഗ, വേണുഗോപാല്‍ പവാറിനെ സന്ദര്‍ശിക്കും

അഹമ്മദ് പട്ടേല്‍, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ, കെസി വേണുഗോപാല്‍

മുംബൈ നവംബര്‍ 12: തെരഞ്ഞെടുപ്പ് ഫലം വന്ന് 19 ദിവസം കഴിഞ്ഞിട്ടും മഹാരാഷ്ട്രയില്‍ അനിശ്ചിത്വം തുടരുന്നതിനാല്‍ അഹമ്മദ് പട്ടേല്‍, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ, കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കെസി വേണുഗോപാല്‍ എന്നിവര്‍ ശരത് പവാറുമായി ചര്‍ച്ച നടത്താന്‍ മുംബൈയിലേക്ക് പുറപ്പെട്ടു. ബിജെപിയ്ക്കും ശിവസേനയ്ക്കും ശേഷം എന്‍സിപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചിരിക്കുകയാണ് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് രാവിലെ ശരത് പവാറിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. ഇതിന്ശേഷം പട്ടേലിനെയും ഖാര്‍ഗെയെയും തന്നെയും പവാറുമായി ചര്‍ച്ച നടത്താന്‍ നിയോഗിക്കുകയായിരുന്നു. അതിനാല്‍ ഞങ്ങള്‍ മുംബൈയ്ക്ക് പോകുകയാണെന്ന് വോണുഗോപാല്‍ ട്വീറ്റ് ചെയ്തിരുന്നു.

Share
അഭിപ്രായം എഴുതാം