ഹരിയാനയില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ച് വയസ്സുകാരി മരിച്ചു

ന്യൂഡല്‍ഹി നവംബര്‍ 4: മറ്റൊരു ദുരന്തത്തിന് കൂടി രാജ്യം സാക്ഷ്യം വഹിച്ചു. ഹരിയാനയിലെ കര്‍ണാലില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ച് വയസ്സുകാരി ശിവാനി മരിച്ചു. 10 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 16 മണിക്കൂര്‍ കുഴല്‍ക്കിണറിനുള്ളില്‍ കുടുങ്ങിക്കിടന്നതിനൊടുവിലാണ് കുഞ്ഞ് മരണത്തിന് കീഴടങ്ങിയത്.

ഞായറാഴ്ച വൈകിട്ട് 5.30 ഓടെയാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്. 50 അടിയോളെ താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ ഇന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടി വീണതിനെ തുടര്‍ന്ന് ഗ്രാമത്തിലുള്ളവര്‍ പോലീസിനെയും ദേശീയ ദുരന്ത പ്രതിരോധ സേനയെയും വിവരമറിയിച്ചു. കുട്ടിക്ക് ഓക്സിജന്‍ നല്‍കിയിരുന്നു. കുഴല്‍ക്കിണര്‍ തുറന്നുവെച്ചതിന് കുടുംബത്തിനെ എംഎല്‍എ ഹര്‍വിന്ദര്‍ കല്യാണ്‍ വിമര്‍ശിച്ചു.

Share
അഭിപ്രായം എഴുതാം