കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിലെ ആദ്യ ലഫ്റ്റനന്‍റ് ഗവര്‍ണറായി ഗിരീഷ് ചന്ദ്ര മുര്‍മു സത്യപ്രതിജ്ഞ ചെയ്തു

ശ്രീനഗര്‍ ഒക്ടോബര്‍ 31: മുന്‍ കേന്ദ്ര സെക്രട്ടറി ഗിരീഷ് ചന്ദ്ര മുര്‍മു കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിലെ ആദ്യ ലഫ്റ്റനന്‍റ് ഗവര്‍ണറായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ജമ്മു കാശ്മീര്‍ ഹൈക്കോടതി ജസ്റ്റിസ് ഗീതാ മിത്താലാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് രാജ്ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. മുതിര്‍ന്ന സിവില്‍, ആര്‍മി, പോലീസ് ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു. മാധ്യമങ്ങളെ ചടങ്ങില്‍ നിന്ന് മാറ്റി നിര്‍ത്തി. ലഡാക്കിലെ ആദ്യ ലഫ്റ്റനന്‍റ് ഗവര്‍ണറായി രാധാകൃഷ്ണ മാഥൂര്‍ രാവിലെ സത്യപ്രതിജ്ഞ ചെയ്തു.

രാജ്യത്തെ സംസ്ഥാനങ്ങളുടെ എണ്ണം 28 ആയി കുറഞ്ഞു. കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം 9 ആയി ഉയര്‍ന്നു. മുന്‍ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവര്‍ ആഗസ്റ്റ് 5ന് സംസ്ഥാനത്തിന്‍റെ പ്രത്യേക പദവി റദ്ദാക്കി രണ്ട് കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയത് മുതല്‍ വീട്ടുതടങ്കലിലായിരുന്നു.

Share
അഭിപ്രായം എഴുതാം