ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി സമരത്തില്‍

ന്യൂഡല്‍ഹി ഒക്ടോബര്‍ 22: ബാങ്കുകളുടെ ലയനം, സ്വകാര്യവല്‍ക്കരണം എന്നിവയില്‍ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ രാജ്യവ്യാപകമായി നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. കേരളത്തിലെ ബാങ്കുകളുടെ പ്രവര്‍ത്തനത്തെയും പണിമുടക്ക് ബാധിച്ചേക്കും. ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷനുമാണ് പണിമുടക്കുന്നത്. പ്രവര്‍ത്തനം മുടങ്ങില്ലെന്നും ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും പ്രമുഖ ബാങ്കുകള്‍ അറിയിച്ചിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകിട്ട് ആരുവരെയാണ് പണിമുടക്ക്.

Share
അഭിപ്രായം എഴുതാം